Sunday 27 September 2015

വീടും ഞാനും

എന്റെ വീട് . . . .
അല്ല  . . . ഞാൻ താമസിക്കുന്ന വീട് . . . . .  . . . . ഈ ലോകത്തിൽ ഞാന്‍ എന്നും അകന്നു നിൽക്കാൻ മാത്രം എന്നും ആഗ്രഹിക്കുന്ന സ്ഥലം . . . . അവിടെ എവിടെയും വീർപ്പുമുട്ടിക്കുന്ന അവഗണനയുടെയും പരിഹസത്തിന്റെയും   ദുർഗന്ധമാണ്  .  . . . ആരേയും ശ്വാസമുട്ടിക്കുന്ന ഒരുതരം ദുർഗന്ധം . . . .
ആ ദുർഗന്ധം എന്നെ തുടരെ വേട്ടയാടുകയാണ് .  . . . . ഞാന്‍ ആരും അല്ല  . . എന്ന ഒരു തോന്നൽ . .ഒരു കരി മേഖംപോൽ എന്നെ തുടരുകയാണ് . .   . . . എന്റെ മനസ്സിനെ ആരും മനസ്സിലാക്കാന്‍ ശ്രമിച്ചില്ല . . . കേള്‍ക്കാന്‍ ചെവികൾ ഇല്ലാത്ത ലോകത്ത് ഞാന്‍ ആരോട് പറയും എന്റെ മനസ്സ് . . . ആരു കേള്‍ക്കാന്‍ !!! ഞാന്‍ ഞാനായിരിക്കാനാണ് ആഗ്രഹിക്കുന്നത് . . . .  .പക്ഷേ എന്നെ ഞാനായിട്ട് ആര്‍ക്കും വേണ്ടന്നു തോന്നുന്നു . . .    കാരണം?  എനിക്ക് മാത്രം വേണ്ടപ്പെട്ടവനാണ് ഞാന്‍ എന്ന സത്യം തന്നെയാണ് . . . .  എങ്കിലും ഈ ഒറ്റപ്പെടൽ ചിലപ്പോളൊക്കെ ഒരു സുഖമാണ് . . ശീലമായതിനാലാകാം .  . .എന്നാല്‍ പലപ്പോഴും  ചുറ്റും  ഇടുട്ടാണ് . . .   . .  ആരും ഒരു തരി വെളിച്ചത്തിനായ് ആരും കൊതിച്ചു പോകുന്ന ഇരുട്ട് . . .

ഇന്ന് ഞാന്‍ ഇവിടെ ഈ ഇരുട്ടില്‍ . . .  ഈ ദുർഗന്ധത്തിൽ തിരയുകയാണ് ഇതുവരെ കാണാതെ ആ ഒരു വെളിച്ചമാകുന്ന സമയത്തെ . . ആ വെളിച്ചത്തിലൂടെ   . എന്റെ സന്തോഷത്തെ . . . . . .  ഒർമവച്ച നാളിലെവിടെയോ നഷ്ടപ്പെട്ടുപോയ എന്റെ ചിരിയെ  . . . . . എനിക്ക് വീണ്ടെടുക്കുവാനായ്

Thursday 24 September 2015

ഞാനാം കളിപ്പാവ

നിന്റെ കളിപ്പാട്ടം മാത്രമായിരുന്ന് എന്നും
ഞാന് . . . .
കാലത്തിന്റെ കളിയില് നിറം മങ്ങി,
തൊടിയിൽ എവിടെയോ എറിയപ്പെട്ട
പഴകി ചിതലെടുത്ത ഒരു മരപ്പാവ . . . .

പ്രണയമേ നീ . . . . . .


എന്നെ നീ പിന്നെയും
മായയിലാക്കിയോ എന്നിലൂടിന്ന് ഒരു കവിതയാകുന്നുവോ . . . .
വീണ്ടും ഈ അഗ്നിപർവത പടിവാതിലിൻ
വഴിയിലൂടിന്ന് നീ എന്നെയേ
പിന്നെയും തേടുന്നുവോ . .
മരീചികയോ നീ മഞ്ഞുതുള്ളിയോ തിരിച്ചറിയാനാവാ
മറയിലാണിവിടെ ഞാന് . . . . ഭയമെന്ന
കരിമറയുടെ പുറകിലായ് ഇവിടെയീ
തടവിലാണിന്നു ഞാന് . .
എങ്കിലും ഒരു കൊച്ചു
നെടുവീർപ്പിനൊപ്പമായ്
ഞനൊന്ന് ചോദിക്കും . . .
മരുപച്ച തന്നെയ്യല്ലയോ നീ ഇന്ന് ,,
ഒന്നടുക്കുമ്പോൾ മായുന്ന എവിടെയോ. . മാറയുന്ന ഒരു
മണ്ടൻ സ്വപ്നം പോലൊരു മരുപച്ചയല്ലയോ . .

Wednesday 23 September 2015

ഞാന് വായിച്ചതിൽ ഇഷ്ട പെട്ട പോസ്റ്റ്കളിൽ ഒന്ന്

ഒരു വൃദ്ധന് നെഴ്സിനോട് എനിക്ക് വേഗം പോകണം.
ഡോക്റ്ററോട് എന്നെ ഒന്ന് വേഗം നോക്കി വിടാന്
പറയുമോ? ഒന്പതു മണിയ്ക്ക് ഒരു വളരെ അത്യാവശ്യ
കാര്യമുണ്ട്!"
ഒരു ആശുപത്രിയില് അസ്വസ്ഥനായി ഇരുന്ന ഒരു എണ്പതുകാരന്
നേഴ്സിനോട് അപേക്ഷിച്ചു.
നേഴ്സ് ഒരല്പം ദേഷ്യത്തോടെ കാത്തിരിക്കാന്
പറഞ്ഞു. ഡോക്ടര് മുറിയിലേക്ക് കയറുമ്പോള് ഇദ്ദേഹം
ഓടിച്ചെന്ന് പറഞ്ഞു,
"എന്നെ ദയവായി വേഗം നോക്കി വിടുമോ? ഇപ്പോള്
എട്ടര. ഒന്പതു മണിയ്ക്ക് എനിക്ക് വളരെ
അത്യാവശ്യമായ ഒരു കാര്യമുണ്ട്."
നേഴ്സ് അയാളെ മാറ്റാന് ശ്രമിക്കുമ്പോള്‍ ഡോക്ടര്
അയാളുടെ ദയനീയ ഭാവത്തിലേയ്ക്ക് നോക്കി.
അകത്തേയ്ക്ക് വരാന് പറഞ്ഞു.
പരിശോധിക്കുമ്പോള് വീണതും
നെറ്റിപൊട്ടി ആഴത്തില് മുറിവുണ്ടായതും ചോര
പോയതും ഒക്കെ അയാള് പറഞ്ഞു. മുറിവ് വൃത്തിയാക്കി
സ്റ്റിച്ച് ഇട്ട് ഡ്രെസ് ചെയ്യുന്നതിനിടയ്ക്ക്
എന്തായിരുന്നു പോകാനുള്ള തിടുക്കം എന്ന് ഡോക്ടര് ചോദിച്ചു.
"ഭാര്യയ്ക്ക് സുഖമില്ല. അവളുടെ കൂടെ
ബ്രേക്ക്ഫാസ്റ്റ് കഴിക്കാന് എത്തുമെന്ന് ഞാന്
അവള്ക്ക് വാക്ക് കൊടുത്തിരുന്നു", അദ്ദേഹം
പറഞ്ഞു.
"എന്താണ് ഭാര്യയുടെ അസുഖം?"
"അല്ഷീമേഴ്സ് ആണ്."
ഒരല്പം സംശയത്തോടെ, ഡോക്റ്റര് ചോദിച്ചു,
"അല്ഷീമേഴ്സ്? അപ്പോള് നിങ്ങള് കൊടുത്ത
വാക്ക് അവരെങ്ങനെ ഓര്ക്കും?"
ചിരിച്ചു കൊണ്ട് അദ്ദേഹം,
"വാക്ക് കൊടുത്തത് ഞാന് അല്ലെ?
ഓര്ക്കേണ്ടതും പാലിക്കേണ്ടതും ഞാന് അല്ലെ?
അവള്ക്ക് അസുഖം ഇല്ലാതിരുന്നപ്പോഴും ഞാന് വാക്ക്
കൊടുത്തിട്ട് അത് നടത്താന് അവള് എന്റെ
പുറകെ നടക്കേണ്ടി വന്നിട്ടില്ല. പിന്നെ
ഓര്മ്മയുടെ കാര്യം ചോദിച്ചില്ലേ? കഴിഞ്ഞ അഞ്ചു
വര്ഷമായി അവള് എന്നെ തിരിച്ചറിഞ്ഞിട്ടില്ല.
പക്ഷെ എനിക്കറിയാമല്ലോ, അവള് എന്റെ
ആരാണെന്ന്!

❤ കടപ്പാട്

Thursday 17 September 2015

എന്റെ സമൂഹം ...ഇന്നത്തെ യുവ സമൂഹം

പ്രതികരണ ശേഷിയുള്ള കുട്ടികള്ക്കേ . . . ഒരു നല്ല
നാളെയെ വാര്ത്തെടുക്കാൻ
സാധിക്കുകയൊള്ളൂ . . . . നമ്മുടെ സമൂഹം
ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാര്യങ്ങമായ്
ഞാന് മനസിലാക്കുന്നത് . . നമ്മുടെ ഇന്നലകളുടെ
പ്രതികരണ ശേഷി ഇല്ലായ്മയാണ് . . . . അത് ഇന്ന്
നമ്മളെ പ്രതികരണ ശേഷിയില്ലാത്ത സ്വർത്ഥമായ
സമൂഹമാക്കി മാറ്റിയത് . . . . ഇനിയുള്ള തലമുറകളെ
എങ്കിലും നമുക്ക് പ്രതികരണം ശേഷിയുള്ളവരായ്
വളര്ത്താം . . . . അതിലുടെ ഒരു നന്മയുടെ
ലോകം വാര്ത്തെടുക്കാം . . . . . ഇത് ഇപ്പോള്
പറയുവാൻ കാരണം . . . ഞാനും സ്വയം
ലജ്ജയോടെ സ്വയം വിമര്ശനാത്കമായ് തിരിച്ചറിയുന്നു
എന്റെ തലമുറയുടെയും ഞങ്ങളുടെ
സമൂഹത്തിന്റെയും തെറ്റുകൾ . . . .
അതിന്റെ കാരാണങ്ങൾ  ഞങ്ങളുടെ
പ്രതികരണശേഷിയുടെ പോരായ്മതന്നെയാണ് . . .

Tuesday 15 September 2015

ഫൂലൻ ദേവി -ചമ്പൽക്കാടിന്റെ റാണി !

ഫൂലൻ ദേവി -ചമ്പൽക്കാടിന്റെ റാണി !
ഇന്ത്യയിലെ മദ്ധ്യപ്രദേശിലെ
ചമ്പൽകാടുകളിലെ കൊള്ളക്കാരിയും
പിന്നീട് ഇന്ത്യൻ പാർമെന്റ് അംഗവുമായി
പ്രവർത്തിച്ച വ്യക്തിയാണ് ഫൂലൻ ദേവി
(10 ആഗസ്റ്റ് 1963 – 25 ജൂലൈ 2001) തട്ടിക്കൊണ്ട്
പോകൽ, കൂട്ടക്കൊലപാതകം തുടങ്ങി നിരവധി
കേസുകളിൽ പ്രതിയായിരുന്നു ഫൂലൻ ദേവി.
ഫൂലന് ദേവിയുടെ ജീവിതം...!
ഭൂപടത്തില് കാണാന് പോലും സാധിക്കാത്ത ഒരു കുഗ്രാമമായിരുന്നു
ഗോരാ കാ പര്വ. അവിടെയാണ് ഫൂലന്ദേവി ജനിച്ചത്. ദളിത്
വിഭാഗത്തില് ജനനം. ചാതുര്വര്ണ്യ വ്യവസ്ഥയില്
ഏറ്റവും താഴെയുള്ള ചണ്ഡാലത്തിയായി വളരാന് അവള്
വിധിക്കപ്പെട്ടു. പതിനൊന്നാം വയസ്സില്
ആദ്യവിവാഹം.ആദ്യ
വിവാഹം നടന്നതുമുതല് ഫൂലന്റെ
ജീവിതത്തില് പീഡനവും തുടങ്ങി.ഭര്ത്ത
ാവിന്റെ പീഡനം സഹിക്കവയ്യാതെ
സ്വന്തം ഗ്രാമത്തിലേക്ക്‌ മടങ്ങേണ്ടിവന്നു
കൊച്ചു ഫൂലന്. അന്ധവിശ്വാസങ്ങളുടെ
വിളനിലമായ ഗ്രാമം പക്ഷേ ഫൂലനെ
സ്വീകരിക്കാന് മടിച്ചു. പന്ത്രണ്ടുവയസ്സായ
കൊച്ചുഫൂലനെ വേശ്യയെന്നു വിളിക്കാന്
ഗ്രാമവാസികള്ക്ക് മടിയുണ്ടായിരുന്നില്ല. വീട്ടുക്കാര്ക്ക്
ഫൂലന് ഒരു തുണയായിരുന്നു. അസാമാന്യ ധൈര്യമുള്ള ഒരു
പെണ്കുട്ടി. കൊച്ചനിയന് അവള് സ്നേഹിക്കാന്
മാത്രമറിയാവുന്ന കൊച്ചു ചേച്ചി.
ദാരിദ്ര്യത്തില്‍ പിറന്ന അവര്ണജാതിയില്പ്പെട്ട
നിഷ്കളങ്കയും
നിരാലംബയുമായ പെണ്കുട്ടി.അവർ രാജ്യത്തെ
വിറപ്പിച്ച കൊളളക്കാരിയായതെങ്ങിനെ ?
ഭര്ത്താവ് ഉപേക്ഷിച്ച് പോയ ഉടന് ഫൂലനെ
ചമ്പല്ക്കൊള്ളക്കാര് ബലാത്സംഗം
ചെയ്തു.
പിന്നീട് ചമ്പല്ക്കൊള്ളക്കാരുടെ
കൂടെയായി ഫൂലന്റെ ജീവിതം.20
വയസ്സായപ്പോഴേക്കും സ്വന്തമായി ഒരു
കൊള്ളസംഘത്തെ നയിക്കാന് ഫൂലന്
പ്രാപ്തയായി. സ്വന്തം ജീവിതത്തില്
ജാതിയുടെ പേരില് ഫൂലന് ഒട്ടനവധി പീഡനങ്ങള്
അനുഭവിച്ചു. ബലാത്സംഗത്തിനും ലൈംഗിക
പീഡനത്തിനും ശാരീരിക
പീഡനങ്ങള്ക്കും പല തവണ ഫൂലന് ഇരയായി.
കൊള്ളക്കാര്ക്ക് വിറ്റ് ബന്ധുവിന്റെ
പകവീട്ടല്...!
ഫൂലന്റെ പിതാവിന് വലിയ വേപ്പുമരം നില്ക്കുന്ന
ഒരേക്കര് ഭൂമിയുണ്ടായിരുന്നു. തന്റെ പെണ്മക്കളില്
ഒന്നിന്റെ വിവാഹം ആ മരം വെട്ടിവിറ്റ്
നടത്താമെന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്.
എന്നാല് കുടുംബത്തിന്റെ ഭൂമി ഫൂലന്റെ
മാതുലന്റെ മകന് മായദീന് കൈയേറി.
മായദീനെതിരെ ഫൂലന് ദേവി
പരാതികൊടുത്തു. സവര്ണ സൗഹൃദവും
സമ്പത്തുമുണ്ടായിരുന്ന ബന്ധു കള്ളക്കേസില് ഫൂലനെ
കുടുക്കി. ഒരു മാസം പൊലീസ്
കസ്റ്റഡിയില് കഴിഞ്ഞ ഫൂലന് വീട്ടില്
തിരിച്ചെത്തിയത്‌ ജീവനുള്ള ശവമായിട്ടായിരുന്നു.
മര്ദ്ദനമേറ്റും കൂട്ടബലാത്സംഗത്താലും അവള്
അവശയായിരുന്നു.കാര്യങ്ങള് അവിടം കൊണ്ടു
തീര്ന്നില്ല. പകവീട്ടലിനിടയ്ക്ക്
ബന്ധങ്ങള്ക്ക് സ്ഥാനമുണ്ടായില്ല. ഗ്രാമത്തിന്റെ
പ്രാന്തപ്രദേശത്ത് തമ്പടിച്ചിരുന്ന ബാബു ഗുജാറെന്ന
കൊള്ളക്കാരന് ചോദിച്ച പൈസ കൊടുത്ത്
ഫൂലനെ ഗ്രാമത്തില് നിന്ന് തട്ടിക്കൊണ്ടു
പോകാന് ഇയാള് ഏര്പ്പാടാക്കി. ഒരു ദിവസം അര്ദ്ധരാത്രി ബാബു
ഗുജാറിന്റെ സംഘാംഗങ്ങള് ഫൂലനെ
തട്ടിക്കൊണ്ടുപോയി സംഘത്തലവന് കാഴ്ച
വച്ചു. പീഡനപരമ്പരയുടെ മൂന്നാം
ദിവസം, അത് കണ്ടുനില്ക്കാന് കഴിയാതെ
ഗുജാറിന്റെ സംഘത്തില് തന്നെയുള്ള
വിക്രം മല്ല തന്റെ നേതാവിനെ
വെടിവച്ചുകൊന്നു. തുടര്ന്ന് വിക്രം മല്ല
വെപ്പാട്ടിയായി സീകരിച്ചതോടെ ഫൂലന്
കൊള്ളസംഘത്തിലെ ഒരംഗമായി.
പിന്നീട് ചമ്പല്ക്കൊള്ളക്കാരുടെ
കൂടെയായി ഫൂലന്റെ
ജീവിതം.രാജാവിനെപ്പോലെ
കൊള്ളക്കാര് ബഹുമാനിക്കുന്ന തലവന്റെ
ഭാര്യ. സവര്ണനായ ബാബു ഗുജാറിനെ കൊന്ന് ഒരു
അവര്ണനായ വിക്രം മല്ല
കൊള്ളസംഘം ഭരിക്കുന്നത് അവരുടെ
കൂടെത്തന്നെയുണ്ടായിരുന്ന സവര്ണര്ക്ക്
രുചിച്ചില്ല. ബ്രാഹ്മണര്ക്ക് തൊട്ടുതാഴെ
സ്ഥാനമുള്ള താക്കൂര്മാരെ വിക്രം മല്ല ഭരിക്കുന്നത്
സഹിക്കാന് കഴിയാതെ ചതിയില് അയാളെയും
കൊലപ്പെടുത്തി.
മല്ല മരിച്ചതോടെ ഫൂലന് നിരാശ്രയയായി. ഫൂലനെ
അവര് ബന്ദിയാക്കി. 21 രാത്രിയും പകലും താക്കൂര്മാര്
അവളെ ബലാല്സംഗം ചെയ്തു.
മരിക്കുമെന്ന് കരുതി കാട്ടിലുപേക്ഷിച്ചു.
ഗ്രാമത്തിലെ പൂജാരിയുടെ സഹായത്തോടെ ഫൂലന്
രക്ഷപ്പെട്ടു. തുടര്ന്ന് തനിക്കൊത്ത ഒരു
കൊള്ളക്കാരനെ കണ്ടുകിട്ടിയതോടെ,
ഫൂലന്റെ ഉള്ളില് അണയാതെ സൂക്ഷിച്ചിരുന്ന
പ്രതികാരം ആളിക്കത്തി. പ്രതികാര നിര്വഹണത്തിന്
പതിനേഴ് മാസം കാത്തിരിക്കേണ്ടിവന്നു ഫൂലന് ദേവിക്ക്.
അതിനിടെ ആയോധന കലയില് പ്രാവീണ്യമുള്ള
കുറച്ചുപേരെകൂടി ചേര്ത്ത് അവള് സംഘം
ശക്തമാക്കി. കുഗ്രാമത്തിലെ പെണ്കുട്ടിയില്‍
നിന്നും പ്രതികാരദുര്ഗ്ഗയായവള് ഉയര്ന്നു. അവളുടെ
പ്രതികാരാഗ്നി താമസിയാതെ തങ്ങളേയും
ചുട്ടുചമ്പലാക്കുമെന്ന് അവളെ ഉപദ്രവിച്ചവര്
കരുതിയില്ല.
വെടിയുണ്ടകള് കണക്കു തീര്ക്കുന്നു...!
ഒരു ഫെബ്രുവരി 14. ചന്ദ്രബിബം മുഖം
നോക്കുന്ന യമുനാനദിയുടെ കരയില് ഒരു 20 വയസുകാരി
സുന്ദരി കാത്തുനില്ക്കുന്നു. തന്റെ കാമുകനെയോ
ഭര്ത്താവിനെയോ അല്ല അവള് കാത്തു നില്ക്കുന്നത്.
യൌവനസ്വപ്നങ്ങള്‍ തിളച്ചു മറിയേണ്ട സ്ഥാനത്ത് ആ
മനോഹരമായ കണ്ണുകളില് ഒരേ ഒരു ഭാവമാണ് ഉണ്ടായിരുന്നത് -
പ്രതികാരം!
പച്ച മിലിട്ടറിജാക്കറ്റും പാന്റും.
തോളൊപ്പം മുറിച്ചു നിര്ത്തിയ മുടി. കയ്യില്
തീ തുപ്പാന് തയ്യാറായി നിറതോക്ക്. നെഞ്ചിനു
കുറുകേ പിണഞ്ഞു കിടക്കുന്ന ബുള്ളറ്റ് മാലകള്.നിശബ്ദത
യെ ഭഞ്ജിച്ച് ഒരു ചൂളംവിളി മുഴങ്ങി. ആയുധധാരികളായ
ഇരുപതോളം യുവാക്കള് കുതിരപ്പുറത്ത് അവിടെ
പാഞ്ഞെത്തി. അവളുടെ നിര്ദ്ദേശപ്രകാരം ആ
സംഘം മൂന്നായി പിരിഞ്ഞ് നദി കടന്ന്
ഗ്രാമത്തിലേക്ക് നീങ്ങി. ഗ്രാമത്തില് നിന്ന്
വെടിയൊച്ചയും നിലവിളിയും ഉയര്ന്നു.
തന്നെ പിച്ചിച്ചീന്തിയവര്ക്ക്
വെടിയുണ്ടകള് കൊണ്ട് മറുപടി നല്കിയ
ശേഷം അവള് വീണ്ടും കാട്ടിലേക്ക് കയറി.
ഗ്രാമത്തിന്റെ നിഷ്കളങ്കതയില് നിന്നും
വന്യഭാവത്തിലേക്കുള്ള ഒരു പെണ്കുട്ടിയുടെ
മാറ്റം.
മറ്റൊരു രാത്രി. ഗ്രാമത്തിന്റെ
സ്വച്ഛതയെയും നിശബ്ദതയെയും
തകര്ത്ത് നിരവധി വെടിയൊച്ചകള് ഉയര്ന്നു.
ഗ്രാമത്തിലെ ശിവക്ഷേത്രത്തില് പ്രാര്ത്ഥിച്ച്‌
പുറത്തുവന്ന ഫൂലന് പഴക്കവും തഴക്കവും വന്ന
കൊള്ളക്കാരിയെപ്പോലെ ഒരു
മെഗാഫോണ് പുറത്തെടുത്ത് അലറി. "ശ്രദ്ധിക്കുക.
നിങ്ങള്ക്ക് ജീവനില് പേടിയുണ്ടെങ്കില്
കൈയ്യിലുള്ള പൈസയും സ്വര്ണ്ണവും
വെള്ളിയും ഞങ്ങള്ക്ക് കൈമാറുക. എന്നെ കൂട്ട
ബലാല്സംഗം ചെയ്ത ദുഷ്ടന്മാരെയും
ഞങ്ങള്ക്ക് കൈമാറുക. ഇത് ചെയ്യുന്നില്ലെങ്കില്
മറുപടി വെടിയുണ്ടകള് കൊണ്ടായിരിക്കും.
പറയുന്നത് ഫൂലന്ദേവി. ജയ് ദുര്ഗ്ഗാമാതാ..“
ഫൂലന്ദേവിയുടെ സംഘം ഗ്രാമത്തെ
തച്ചുതകര്ത്തു. കൊള്ളയടിച്ച് നശിപ്പിച്ചു. പക്ഷേ
ഫൂലന്ദേവി അന്വേഷിച്ചിരുന്നവരെ അവര്ക്ക് കിട്ടിയില്ല.
കൈയില് കിട്ടിയ പുരുഷന്മാരെയെല്ലാം ഫൂലന്
ഒന്നിച്ചു ചേര്ത്തുനിര്ത്തി. അവസാനമായി ഒരു പ്രാവശ്യം കൂടി
പറഞ്ഞു. "എനിക്കറിയാം, നിങ്ങളവരെ
ഒളിപ്പിച്ചിരിക്കുകയാണെന്ന്. അവരെ എനിക്ക്
കൈമാറുക".
പ്രതികരണമുണ്ടായില്ല. ഫൂലന് തോക്കിന്തുമ്പില് അവരെ
നിരത്തി. നിര്ദാക്ഷിണ്യം അവരുടെ നാഭിയില്
തൊഴിച്ചു. പിടഞ്ഞു വീണ അവര്ക്കു
നേരെ തോക്ക് ഉയര്ന്നു. ഫൂലന് നിറയൊഴിക്കാന്
തുടങ്ങി. ഗ്രാമത്തെ രക്തത്തില് കുളിപ്പിച്ച് നിരവധി
തോക്കുകള് ഒരേപോലെ ശബ്ദിച്ചു.
1981ല് ഉത്തര്പ്രദേശിലെ ബെഹ്മായി എന്ന
ഉയര്ന്ന ജാതിയില് പെട്ട 22 പേരെ ഒരുമിച്ച്
വെടിവച്ച് കൊന്നതോടെ ഫൂലന്
കുപ്രസിദ്ധിയുടെ ഉയരങ്ങളിലെത്തി. ഉയര്ന്ന
ജാതിയില് പെട്ട സമ്പന്നരില് നിന്നും പണം
കൊളളയടിക്കുക; പിന്നീട് താഴ്ന്ന ജാതിയില്
പെട്ട പാവങ്ങള്ക്ക് അത് വിതരണം ചെയ്യുക
- ഇതിലൂടെ സാധാരണക്കാര്ക്കിടയില് ഫൂലന്
പെട്ടെന്ന് പ്രിയങ്കരിയായി. ഫൂലന് എന്ന്
കേള്ക്കുമ്പോള്‍ സമ്പന്നര് ഞെട്ടിവിറച്ചു.
ഇരുട്ടിന്റെ മറപറ്റി കുതിരക്കുളമ്പടികള് മുഴങ്ങുന്നുണ്ടോ
യെന്ന് കാതോര്ത്ത് ചങ്കിടിപ്പോടെ അവര് കിടന്നു. 22
പേരാണ് അന്ന് ബെഹ്മി ഗ്രാമത്തില്
മരിച്ചുവീണത്. അതിന്റെ മുഴക്കം
ഇന്ദ്രപ്രസ്ഥത്തില് പ്രതിധ്വനിച്ചു. പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി നേരിട്ട് ഇടപെടാന് തീരുമാനിച്ചു.
ഇന്ത്യന് ഭരണകൂടം പുതിയ വഴി തേടി. ഫൂലന്
മാപ്പുകൊടുക്കാന് തയ്യാറാണെന്ന് ഇന്ത്യന്
ഗവണ്മെന്റ് പ്രഖ്യാപിച്ചു. വെറും
എട്ടുവര്ഷത്തെ തടവുശിക്ഷ മാത്രം. ഫൂലന്
വ്യവസ്ഥകള് അംഗീകരിച്ചു.
1983 ഫെബ്രുവരി മാസത്തിലെ ഒരു ദിവസം
ഭിണ്ട് ജില്ലാ പോലീസ് സുപ്രണ്ട് രാജേന്ദ്ര
ചതുര്വേദിയും അര്ജ്ജുന് സിംഗും ഉയര്ന്ന
ഉദ്യോഗസ്ഥരും പിന്നെ പതിനയ്യായിരത്തോളം
വരുന്ന ആരാധകവൃന്ദവും ഒരു മൈതാനത്ത് കാത്തു നിന്നു.
മധ്യപ്രദേശിലെ ചമ്പല് വാലിയിലെ
നിബിഡവനത്തില് നിന്ന് ഒരു സംഘമിറങ്ങിവരികയാണ്.
പരുക്കന് വസ്ത്രങ്ങളണിഞ്ഞ് ആയുധങ്ങളുമേന്തി പന്ത്രണ്ട്
പുരുഷന്മാര്, അവര്ക്കു മുന്നില് വഴിക്കാട്ടിയെന്ന
വണ്ണം അരയില് കഠാരയും കൈയില് സ്റ്റെന്
ഗണ്ണും തോളില് തൂക്കിയിട്ട ബുള്ളറ്റ് ബെല്റ്റുമായി
ഒരു സുന്ദരി. പോലീസ് സുപ്രണ്ടിന്റെ
യൂണിഫോമായിരുന്നു ഫൂലന്ദേവിയുടെ വേഷം.
യൂണിഫോമിന്മേലെ ഒരു ചുവന്ന ഷാള്, കൈത്തണ്ടയില് ഓരോ
വെള്ളിവളയം, പിന്നെ നെറ്റിയില്
വലുതാക്കി തൊട്ടിരിക്കുന്ന ചുവന്ന പൊട്ട്.
വേദിയില് ഭയത്തോടെ പകച്ചുനിന്ന
എല്ലാവരെയും അത്ഭുതപ്പെടുത്തി ആ രാജ്ഞി
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ കാലില്
തൊട്ടു നമസ്കരിച്ച് ആയുധം വച്ചു
കീഴടങ്ങി.
തൂക്കിക്കൊല്ലില്ലെന്ന മധ്യപ്രദേശ്
സര്ക്കാരിന്റെ ഉറപ്പിനെ തുടര്ന്ന് 1983ലാണ്
ഫൂലന് ആയുധം വച്ച് കീഴടങ്ങിയത്.
ഫൂലന്റെ കൂടെയുള്ളവര്ക്ക് എട്ടുവര്ഷത്തില
ധികം തടവുശിക്ഷ നല്കില്ലെന്നും
കരാറുണ്ടാക്കിയിരുന്നു.12 വർഷത്തെ ശിക്ഷാകാലാവധി
കഴിഞ്ഞ് പുറത്തിറങ്ങിയ ഫൂലന് സമാജ്വാദി പാര്ട്ടിയില്
അംഗമായി. 1996ല് ഫൂലന് ദേവി മിര്സാപൂരില് ലോക്സഭയിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്
1999ല് നടന്ന തെരഞ്ഞെടുപ്പില്‍ അവര്
വീണ്ടും ലോക്സഭയിലെത്തി.തൊഴില്
ക്ഷേമ സമിതിയില് അംഗവുമായിരുന്നു ഫൂലന്.
എംപിയായതിനു ശേഷം ജനസേവനപ്രവര്ത്തനങ്ങളില്
മുഴുകി പുതിയൊരു ജീവിതത്തിന്റെ
താളം വീണ്ടെടുക്കുകയായിരുന്നു ഫൂലന്.
എംപിയായതിനു ശേഷം അവര്ക്ക് എല്ലാവരും
മിത്രങ്ങളായിരുന്നു.
ഫൂലന്ദേവിയുടെ ജീവിതകഥയെ
ആസ്പദമാക്കി ശേഖര്കപൂര് സംവിധാനം ചെയ്ത
ബാന്ഡിറ്റ് ക്വീന് എന്ന സിനിമ ഫൂലന് കൂടുതല്
ആരാധകരെ നേടിക്കൊടുത്തു. സിനിമയില്
സീമാ ബിശ്വാസ് ആണ് ഫൂലന്റെ വേഷത്തില്
അഭിനയിച്ചത്. സിനിമയ്ക്കു ശേഷം ഫൂലന് ബാന്ഡിറ്റ്
ക്വീന് എന്ന പേരിലാണ് അറിയപ്പെട്ടത്.
സാമൂഹികപ്രവര്ത്തനങ്ങളും മറ്റുമായി ഫൂലന് പുതിയ
ജീവിതത്തില് മുഴുകി. എല്ലാവരെയും
മിത്രങ്ങളാക്കി മാറ്റി. പക്ഷേ അവിടെ അവര്ക്ക്
ചുവടുപിഴച്ചു. ഭൂതകാലത്തിന്റെ കരിനിഴലുകള്
അവരെ വേട്ടയാടിക്കൊണ്ടിരുന്നു.
2001 ജൂലൈ രണ്ട് ബുധനാഴ്ച. എം പിമാരുടെ അശോകാ
റോഡിലുള്ള ക്വാര്ട്ടേഴ്സ്. മാരുതി കാറിലെത്തിയ
മൂന്നംഗസംഘം ഫൂലന് നേരെ
നിറയൊഴിച്ചു. വെടിവച്ച അഞ്ജാത
സംഘം പിന്നീട് ഒരു ഓട്ടോറിക്ഷയില് കയറി
രക്ഷപ്പെട്ടു. പാര്ലമെന്റ് മന്ദിരത്തില്
നിന്നും അര കിലോമീറ്റര് മാത്രം
അകലെയുള്ള അശോകമാര്ഗ്ഗിലെ ഔദ്യോഗിക
വസതിക്കുമുന്നിലാണ് അവര് വെടിയേറ്റു
മരിച്ചുവീണത്.
താനാണ് ഫൂലനെ കൊന്നതെന്ന്
ഷേര്സിംഗ് റാണ...!
1981ല് ഫൂലന് ബെഹ്മായികളെ വധിച്ചതിനുള്ള
പ്രതികാരമായിട്ടാണ് താന് ഫൂലന്റെ
ജീവനെടുത്തതെന്ന് ഷേര്സിംഗ് റാണ
പറഞ്ഞതായി ഉത്തരാഞ്ചല് പൊലീസ്
വെളിപ്പെടുത്തി. കൃത്യം നടത്തുന്ന
സമയത്ത് തനിക്ക് രണ്ട് കൂട്ടാളികളുണ്ടായിരുന്നതായി
ഷേര്സിംഗ് റാണ സമ്മതിച്ചു. അതില് ഒരാള്
മീററ്റുകാരനായ ബന്ധു രവീന്ദര് സിംഗ്
ആണെന്നും അയാള് പറഞ്ഞു.22
ബെഹ്മായികളെ ഫൂലന്ദേവിയും
സംഘവും കൊലപ്പെടുത്തുമ്പോള് ആ
ഗ്രാമത്തിലെ ഒരു കുട്ടിയായിരുന്നു താനെന്നും
റാണ പറഞ്ഞു. തനിക്ക് ജീവിതത്തില് രണ്ട്
ആഗ്രഹങ്ങളുണ്ടായിരുന്നു - ഒന്ന് ഫൂലന് ദേവിയെ
വധിക്കുക, രണ്ട് പൃഥ്വിരാജ് ചൗഹാന്റെ സ്മാരകം
അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറില് നിന്നും
ഇന്ത്യയിലേക്ക് കൊണ്ടുവരുക.
എന്നാല് ഫൂലന്ദേവിയെ
കൊലപ്പെടുത്തിയെന്ന്
കുറ്റസമ്മതം നടത്തിയ ഷേര്സിംഗ് റാണയുടെ
അതേ പേരില് മറ്റൊരാള് കൊലപാതകം
നടന്ന ദിവസം ഹഡ്വാര് ജയിലിലുണ്ടായിരുന്നുവെന്ന്
അന്വേഷണ സംഘത്തിന് വിവരം കിട്ടി. ഇതോടെ
ഫൂലന് വധത്തിന് പിന്നില് കൂടുതല് വിപുലമായ
ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് സംശയമുയര്ന്നു.
ഡല്ഹി പൊലീസ് കമ്മിഷണര് അജയ്രാജ്
ശര്മയാണ് ഇക്കാര്യം അറിയിച്ചത്.
തന്റെ വംശത്തിലെ നിരപരാധികളെ
നിര്ദ്ദയം വെടിവെച്ച് വീഴ്ത്തിയ
കൊള്ളക്കാരി ഫൂലന്ദേവിക്ക് ഷേര് സിംഗ് റാണ
എന്ന രജപുത്രന് നല്കിയ വധശിക്ഷയായിരുന്നുവോ ആ
മരണം? അതോ രാഷ്ട്രീയക്കളികളും സ്വത്തിനു
വേണ്ടിയുള്ള ചരടുവലികളും ഫൂലന് ‌ദേവി എം പി എന്ന
നൂറുകോടി സ്വത്തിന്റെ ഉടമയുടെ മരണത്തിനു
പിന്നിലുണ്ടോ? ഒന്നു മാത്രം ഉറപ്പ്, ആ മരണത്തിനു
പിന്നിലുള്ള രഹസ്യങ്ങള് പുറത്തു വരരുതെന്ന്
അന്വേഷണ ഉദ്യോഗസ്ഥര് ഉള്പ്പടെയുള്ളവര്ക്ക്
നിര്ബന്ധമുണ്ടായിരുന്നു. ആരാണ് ആ ചമ്പല്റാണിയുടെ
രക്തത്തിനു കൊതിച്ചിരുന്നത് ??? ഈ ചോദ്യം
ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു...!
വിശദമായ വായനക്ക് ഞാൻ ഫൂലൻ ദേവി എന്ന ആത്മകഥ
വായിക്കാം ...
ദാരിദ്ര്യത്തില്‍ പിറന്ന അവര്ണജാതിയില്പ്പെട്ട
പെണ്കുട്ടി. നിഷ്കളങ്കയും നിരാലംബയുമായ
അവളെ രാജ്യത്തെ വിറപ്പിച്ച
കൊളളക്കാരിയാക്കി മാറ്റിയതാരെന്ന്
പറയുകയാണ് ഞാന് ഫൂലന് ദേവി എന്ന പുസ്തകം.
ചമ്പല്ക്കാടുകളില് തേരോട്ടം നടത്തിയ ഫൂലന്ദേവിയുടെ
ജീവിതം അവരുടെ തന്നെ വാക്കുകളില്
അനുഭവിച്ചറിയാം.അതിതീവ്രമായ
ജീവിതമുഹൂര്ത്തങ്ങളിലൂടെ കടന്നുപോയ
അവരുടെ വാക്കുകളില് ചോര പൊടിയുന്നുണ്ട്.
സമൂഹത്തിന്റേയും വ്യവസ്ഥിതിയുടേയും ക്രൂരതകളില്
ചവിട്ടിയരക്കപ്പെട്ട ജീവിതം
പ്രതികാരത്തിന്റെ ദുര്ഗാരൂപം
പൂണ്ടതെങ്ങനെയെന്നു ഫൂലന്ദേവി
പറയുന്നു. ആത്മകഥനങ്ങളില് ഉളളുലയ്ക്കുന്ന ഒരു
അനുഭവമായി മാറുന്നു ഞാന് ഫൂലന്ദേവി.
വിവരങ്ങൾക്ക്

കടപ്പാട്:Google,and ചരിത്രാന്വേഷികൾ

Wednesday 9 September 2015

നിന്നോട് . . . . ഞാന്‍ പറയതെ പറയട്ടെ ❤ ❤

ഇതുവരെ തുറക്കാത്ത എന്റെ മനസ്സ് നീ ഇന്ന് മനസ്സിലാക്കുന്നു  . . . . . .  ഞാന്‍ അറിയുന്നു  . . ഞാന്‍ കോറിയിട്ട  അക്ഷരങ്ങളിലൂടെ നീ എന്റെ മനസ്സില് അറിയുന്നു. . . എങ്കിലും ഒന്നും അറിയാത്തായ് നടിക്കുന്നു . . . . . .
നീ പറയാതെ ഞാനും അറിയുന്നു . . നിന്റെ മനസ്സിലെ  സ്നേഹം . .  .   . ആ സ്നേഹം ഒരു പ്രണയമാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല . . . . .
ഒരു നനുത്ത തുളസി കതിരുപോലെ . . . പുണ്യമാണ് നീ എനിക്കെന്നും  . . . . ഞാനൊരു വട്ട പൂജ്യവും . . .
ഒരിക്കലും ഒന്നാകാത്ത വിധം . . . വിധി നമ്മെ അകറ്റി നിർത്തിയിരിക്കുന്നു . . .
എന്റെ മനസ്സ് അക്ഷരങ്ങളായ് പലപ്പോഴും സന്ദേശങ്ങളായ്  type ചെയ്യ്തു ഞാന്‍  . . . എന്നാല്‍ clear button എന്ന അനിവാര്യത എന്നും എനിക്കൊരു തടസ്സമായി . . . .
ഒരിക്കലും ഒന്നാകാതെ . . . . പരസ്പരം മനസ്സു തുറക്കാതെ അകലുകാണിന്നു നമ്മള്‍ . . . . . ഞാന്‍ നിന്നെ പ്രണയിക്കുകയാണോ !!!! അറിയില്ല   . . . .
ഒന്നറിയാം സ്വപ്നത്തിലെങ്കിലും  ആ നിറുകിൽ ഒന്നു ചുംമ്പിക്കാനായ് എന്നും ഞാന്‍ കൊതിച്ചിരുന്നു . . .  . .

Tuesday 8 September 2015

Indian Defence weapon- The KALI

KALI (electron accelerator)
The KALI (K ilo A mpere Linear Injector) is a linear electron
accelerator being developed in India, by the Defence
Research Development Organization (DRDO) and the
Bhabha Atomic Research Centre (BARC). It is not a laser
weapon as commonly believed.

Overview
The KALI is not a laser but a particle accelerator It emits
powerful pulses of electrons (Relativistic Electron Beams-REB). Other components in the machine down the line convert the electron energy into EM Radiation, which can be adjusted to x-ray (as Flash X-Rays) or microwave (High
Power Microwave) frequencies.This has fueled hopes that the KALI could, one day be used in a High-Power Microwave gun, which could destroy incoming missiles and aircraft through soft-kill (destroying
the electronic circuitry on the missile). However, weaponising such a system has many obstacles to
overcome.

History
The KALI project was first mooted in 1985 by the then Director of the BARC, Dr. R. Chidambaram . Work on the
Project began in 1989, being developed by the Accelerators & Pulse Power Division of the BARC. (Dr. Chidambaram
was also the Scientific advisor the Prime Minister, and the Chairman of the Atomic Energy Commission). DRDO is also involved with this project. It was initially developed for industrial applications, although defence applications became clearer later.

The first accelerators had a power of ~0.4GW, which increased as later versions were developed. These were the

KALI 80, KALI 200, KALI 1000, KALI 5000 and KALI 10000.
The KALI-5000 was commissioned for use in late 2004.
Design
The KALI series (KALI 80, KALI 200, KALI 1000, KALI 5000
and KALI 10000) of accelerators are described as "Single Shot Pulsed Gigawatt Electron Accelerators".
They are single shot devices, using water filled capacitors to build the
charge energy. The discharge is in the range of 1GW.
Initially starting with 0.4GW power, present accelerators are able to reach 40GW. Pulse time is about 60 ns.
The Microwave radiations emitted by the KALI-5000 are in the 3–5 GHz Range
The KALI-5000 is a pulsed accelerator of 1 MeV electron energy, 50-100 ns pulse time, 40kA Current and 40 GW
Power level. The system is quite bulky as well, with the KALI-5000 weighing 10 tons, and the KALI-10000,
weighing 26 tons. They are also very power hungry, and require a cooling tank of 12,000 liters of oil. Recharging
time is also too long to make it a viable weapon in itspresent form.
Applications

The KALI has been put to various uses by the DRDO. The DRDO was involved in configuring the KALI for their use. The X-rays emitted are being used in Ballistics research as an illuminator for ultrahigh speed photography by the Defence Ballistics Research Institute (DBRL) in Chandigarh.

The Microwave emissions are used for EM Research.The microwave-producing version of Kali has also been used by the DRDO scientists for testing the vulnerability of the electronic systems of the Light Combat Aircraft (LCA),
which was then under development.
It has also helped in designing electrostatic shields to"harden" the LCA and missiles from microwave attack by the enemy as well as protecting satellites against deadly electromagnetic Impulses (EMI) generated by nuclear weapons and other cosmic disturbances, which "fry" and destroy electronic circuits. Electronic components currently used in missiles can withstand fields of approx. 300 V/cm,while the fields in case of EMI attack reach thousands of V/
cm.

As a Weapon
The KALI's potential for a military role as a beam weapon
has made it, in the eyes of China, a threat. However,
weaponisation of the KALI will take some time. The system
is still under development, and efforts are being made to
make it more compact as well as improve its recharge
time, which, at the present, makes it only a single use
system. There are also issues with creating a complete system,
which would require development of many more components. There have been reports of placing the weaponized KALI in an Il-76 aircraft as an airborne defence system. There is also speculation of using the KALI as an
anti-satellite weapon and as a space-based weapon system, although it is unlikely that they would be
implemented, given India's stance on those issues.

#wki