Monday 31 August 2015

രാഹുൽ ദ്രാവിഡ്

ഇന്ന് ഒരിടത്ത് കണ്ട സച്ചിനെ കുറിച്ചുള്ള ഒരു പോസ്റ്റില്‍ രാഹുൽ ദ്രാവിഡ് നെ പറ്റി ആളുകള്‍ സംസാരിക്കുന്നത് കേട്ടു The Grate Wall Of Indian Cricket സത്യം തന്നെ . . . . . . അദ്ദേഹം Test Cricket ഇന്ത്യയുടെ വൻ മതില്‍ തന്നെയായിരുന്നു എന്നും . . . .
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി പരിഗണിക്കപ്പെടുന്ന രാഹുൽ ദ്രാവിഡ് . . . . . ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യാക്കാരനാണ് അദ്ദേഹം  . . . . അദ്ദേഹം ആരും അല്ല . . . . എന്ന രീതിയില്‍ comments ധാരാളം ഞാന്‍ കണ്ടു . . . . . . . അതാണ്‌ ഇങ്ങനെ എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത് . . .  .  .
സച്ചിന്‍ ഒരു നല്ല cricketer തന്നെയാണ് . . . . എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ രാഹുൽ ദ്രാവിഡ് എന്ന മഹാനായ ഒരു കളിക്കാരനെ ഒന്നും അല്ലാതായ് കാണരുത് . .  മതിയാ വില സമൂഹം നൽകുന്നില്ല . . എന്ന് പലപ്പോഴും തോന്നുന്നു . . .  അദ്ദേഹം സച്ചിനല്ല . . . സത്യം തന്നെ . . . ഒരിക്കലും ആകാനും കഴിയില്ല . . . . അതുപോലെയാണ് സച്ചിനും . . . . ഒരിക്കലും രാഹുൽ ദ്രാവിഡ് ആവാൻ കഴിയില്ല . . . . . രാഹുൽ ദ്രാവിഡ് ആരായിരുന്നു എന്ന് നമുക്ക് അറിയാം . . . Test Cricket ലെ പുലിയായിരുന്നു . . .
അദ്ദേഹത്തിന്റെ വിരമിക്കൽ നമ്മള്‍ എല്ലാവരും ശ്രദ്ധിക്കുക . . . . എങ്ങനെയാണ് Team India അദ്ദേഹത്തെ പറഞ്ഞയച്ചത് . . . !!! തികച്ചും മോശമായായിരുന്നു . . . ആ അനുഭവം പലപ്പോഴും അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് . . .  . .  .  എനിക്കും Personally അതില്‍ നല്ല വിഷമം തോന്നിട്ടുണ്ട് . . നിങ്ങള്ക്കും തോന്നിട്ടുണ്ടാകാം . . . . . എന്തായാലും ഇപ്പോള്‍ രാഹുൽ ദ്രാവിഡ് Indian A Team ന്റെ പരിശീലകനാണ് . . . . അത്രയും ഒരു അംഗീകാര ഇപ്പോള്‍ നൽകിയതിൽ സന്തോഷം . . . . . .  നമ്മള്‍ സാധാരണക്കാരന്‍ മനസ്സിലാക്കണം . . .അദ്ദേഹവും ഒരു വലിയ മനുഷ്യനാണ് . . . നമ്മള്‍ സാധാരണക്കാരനെകാളും ഒരുപ്പാട് മുകളിലാണ് നമ്മള്‍ നൽകേണ്ട സ്ഥാനം . . . . ആരും ചെറുതല്ലാ . . . . ആരും ആര്‍ക്കും പകരവുമല്ല . . . .
ഇത് ഒരു ചെറിയൊരു കാര്യം . . . . നമ്മുടെ സമൂഹം മാറാന്‍ അനവധി ഉണ്ട് . . . . ഇതുപോലെ തുടങ്ങി അനവധി കാര്യങ്ങളില്‍ . . . . .  നമുക്ക് ഒന്നു ശ്രമിച്ചുകൂടെ . . . .  വലിയ ഇടുങ്ങിയ ചിന്താഗതികളുടെ  മാറ്റത്തിനായ് . .  .

Sunday 30 August 2015

കുഞ്ഞൻ ഉറുമ്പ്

❤ ❤ കുഞ്ഞനുറുമ്പ് ❤ ❤

ഈ കുഞ്ഞനുറുമ്പ് എന്നും അതിരാവിലെ
അവന്റെ പണിശാലയിലെത്തി
ജോലിതുടങ്ങും. കഠിനാധ്വാനംകൊണ്ട് അവന്
ധാരാളം ഉല്പ്പാദിപ്പിച്ചുകൊണ്ടിരുന്നു.
തന്റെ തൊഴിലില് അവന് ഏറെ
സന്തുഷ്ടനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ
ആരുടേയും മേല്നോട്ടം കൂടാതെ നമ്മുടെ
കുഞ്ഞനുറുമ്പ് ഇത്രയധികം അധ്വാനിക്കുന്നതേയും  ഉല്പ്പാദിപ്പിക്കുന്നതും പ്രഭുവായ
സിംഹത്തെ ഇരുത്തി ചിന്തിപ്പിച്ചു. ഒരു
മേല്നോട്ടക്കാരന് കൂടി ഉണ്ടെങ്കില്
എന്തായിരിക്കും ഉല്പ്പാദനം..! സിംഹം
ആലോചിച്ചു. കുഞ്ഞനുറുമ്പിന്റെ സൂപ്പര്
വൈസറായി സിംഹം ഒരുപാറ്റയെ
നിയമിച്ചതങ്ങനെയാണ്..
കൃത്യമായ ഹാജരും സമയവും പാലിക്കാന് ഒരു
ഘടികാരം സ്ഥാപിക്കുകയാണ് പാറ്റ ആദ്യം
ചെയ്തത്. റിപ്പോര്ട്ടുകള് എഴുതാനും
ടൈപ്പ്ചെയ്യാനും ഒരു സെക്രട്ടറിവേണമെ
ന്ന് പാറ്റക്ക് മനസ്സിലായി.. അതിനായി
അദ്ദേഹം ചിലന്തിയെ നിയമിക്കുകയും
ചെയ്തു..
സമയാസമയമുള്ള, പാറ്റസുപ്പര്വൈസറുടെ
റിപ്പോര്ട്ടുകള് വായിച്ച് സിംഹം
സന്തുഷ്ടനായി.. ഉല്പ്പാദനക്ഷമതയുടേയും,
ഉല്പ്പാദനത്തിന്റേയും ഗ്രാഫ് തയ്യാറാക്കി
നല്കാന് സിംഹം പാറ്റ സൂപ്പര് വൈസറോട്
നിര്ദ്ദേശിച്ചു. അതിനുവേണ്ടി ഒരു കമ്പ്യൂട്ടറും
ലേസര് പ്രിന്ററും വാങ്ങാന് അനുമതിയും
നല്കി.. ഐ.ടി. വിഭാഗത്തിന്റെ
മേല്നോട്ടത്തിന്, ഒരു ഐടി വിദഗ്ധനായ
ഈച്ചയെ നിയമിക്കുകയാണ് തുടര്ന്ന് പാറ്റ
ചെയ്തത്...
എപ്പോഴും തൊഴിലില് വ്യാവൃതനായിരുന്ന
കുഞ്ഞനുറുമ്പിന്റെ സമയം മുഴുവനും പുതിയ
പരിഷ്കാരങ്ങളും, എഴുത്തുകുത്തുകളും കാരണം
കവര്ന്നെടുക്കപ്പെട്ടു... മീറ്റിംഗുകളും
റിപ്പോര്ട്ടുകളും കുഞ്ഞനുറുമ്പിന്റെ
അധ്വാനശേഷിയും, ശാന്തതയും
നഷ്ടപ്പെടുത്തി..
കുഞ്ഞനുറുമ്പിന്റെ തൊഴിലിടത്തിന്റ
െ വ്യാപ്തിയും പ്രാധാന്യവും
മനസ്സിലാക്കിയ സി.ഇ.ഒ. സിംഹം
അവിടെ ഒരു വകുപ്പുമേധാവിയെക്കൂടി
നിയമിച്ചു.. പ്രസിദ്ധനായ മാനേജ്മെന്റ്
വിദഗ്ധന് ചീവീടാണ് വകുപ്പ് തലവനായി
എത്തിയത്... പുതിയ വകുപ്പു മേധാവിക്ക്
പ്രത്യേക ഓഫീസും പരവതാനിയും,
ഉപകരണങ്ങളും ഒരുക്കാന് അനുമതിവന്നു..
സ്വന്തമായി ഒരു കമ്പ്യൂട്ടര് വാങ്ങുകയും ബജറ്റ്
കണ്ട്രോള് പദ്ധതികള് തയ്യാറാക്കാനായി ഒരു
പേഴ്സണല് അസിസ്റ്റന്റിനെ നിയമിക്കുകയും
ചെയ്തുകൊണ്ട് ഓഫീസ് പ്രവര്ത്തനമാരാ
ംഭിച്ചു..
കുഞ്ഞനുറുമ്പിന്റെ പണിശാലയില് ഇപ്പോള്
വലിയ പിരിമുറുക്കമാണ്.. ആരും പരസ്പരം
വിണ്ടുകയോ, ചിരിക്കുകയോ ചെയ്യാതായി..
ഉല്പ്പാദനത്തില് കടുത്ത മാന്ദ്യവും
പ്രകടമായി..
വകുപ്പില് പടര്ന്നുപിടിച്ചിരിക്കുന്ന
അസംതൃപ്തിയും, അനാരോഗ്യകരമായ
പിരിമുറുക്കവും എന്തുകൊണ്ടാണെന്ന്
കണ്ടെത്താന് ഒരു 'പരിസ്ഥിതി പഠനം'
ആവശ്യമാണന്ന് വകുപ്പദ്ധ്യക്ഷന് ചീവിട്
സിംഹത്തെ അറിയിച്ചു.. തുടര്ന്ന് 'ബോസ്'
ഫാക്ടറി സന്ദര്ശിച്ചു. കണക്കുകളും,
റിപ്പോര്ട്ടുകളും, ഗോഡൗണുകളും
പരിശോധിച്ചു.. മുമ്പത്തെക്കാള്‍ വളരെ
കുറവാണ് ഉല്പ്പാദനമെന്നദ്ദേഹം
ഞെട്ടലോടെ മനസ്സിലാക്കി..
വ്യവസായത്തിന്റെ പ്രശ്നങ്ങളെല്ലാ
ം പഠിച്ചും കണക്കുകള് വിശകലനം ചെയ്തും
പ്രതിവിധി നിര്ണ്ണയിക്കുന്നതിനായി,
ബഹുമാന്യനായ ചാര്ട്ടേര്ഡ് അക്വൗണ്ടന്റും,
സാമ്പത്തിക വിദഗ്ധനുമായ മൂങ്ങയെ
നിയമിച്ചുകൊണ്ട് സിംഹരാജാവ്
ഉത്തരവിട്ടു..
മൂന്നുമാസത്തെ പഠനത്തിനുശേഷം മൂങ്ങയുടെ
വിദഗ്ധ റിപ്പോര്ട്ട് സിംഹത്തിന്
സമര്പ്പിക്കപ്പെട്ടു.. വകുപ്പില്
ജോലിക്കാരുടെ എണ്ണം വളരെകൂടുതലാണന്ന
ായിരുന്നു മൂങ്ങയുടെ റിപ്പോര്ട്ട് കണ്ടെത്തിയ
പ്രധാന നിഗമനം..
റിപ്പോര്ട്ട് വായിച്ച രാജാവ്, ഉടന്തന്നെ,
വ്യവസായത്തെരക്ഷിക്കാനുള്ള നിര്ണ്ണായക
ഉത്തരവിട്ടു.. "ഉല്പ്പാദനക്ഷമതകുറഞ്ഞ
കുഞ്ഞനുറുമ്പിനെ പിരിച്ചുവിടുക..."
"ഉല്സാഹശേഷിയും, കാര്യപ്രാപ്തിയു
മില്ലാത്ത കുഞ്ഞനുറുമ്പിന്റെ
കഴിവില്ലായ്മകൊണ്ട് ഫാക്ടറി
നശിക്കരുതെന്ന് കമ്പനിയുടമക്ക് നിര്ബന്ധമുണ്ടന
്ന്" സിംഹത്തിന്റെ ഉത്തരവില് എടുത്തുപറഞ്ഞിട്
ടുണ്ടായിരുന്നു.!.

#കടപ്പാട്

നമ്മുടെ കൊച്ചി

*********കൊച്ചി എന്ന  കാടുപിടിച്ച് മുഷിഞ്ഞ  നഗരം ***********
തെക്കേ ഇന്ത്യയിലെ  ഏറ്റവും വലിയ നഗരങ്ങിൽ ഒന്ന് ,കേരളത്തിന്റെ ഏറ്റവും വലിയ നഗരം എന്ന് നമ്മള്‍ അഹംങ്കാരത്തോട്ട പറയുന്ന metropolitan city ... പണ്ട് പഴമക്കാർ പറഞ്ഞിരുന്ന ഒരു പ്രയോഗം "കൊച്ചി കണ്ടവന് അച്ചി വേണ്ട" ആരേയും തന്നെ മണ്ണില്‍ പിടിച്ചു നിർത്തുന്ന വശ്യ മനോഹരിയാണ് കൊച്ചി . . . എന്ന അർത്ഥമാകാം ആ പഴ മൊഴിക്ക് പിന്നില്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത് . തെറ്റാണെന്നാൽ ക്ഷമിക്കുക    .

അത് അവിടെ നിൽക്കട്ടെ നമുക്ക് ഇന്നത്തെ കൊച്ചിയിലേക്ക് നോക്കാം .   . .  ഏറ്റവും വവലിയ നഗരം എന്നതിനും അപ്പുറം ????
നമുക്ക് എല്ലാവര്‍ക്കും അറിയാം കൊച്ചി നേരിട്ടുന്ന പ്രശ്നങ്ങള്‍ . . . . മാലിന്യങ്ങള്‍ . കൊതുക് . . . റോഡ് . . . മുതലായവ . .
ഒരു പക്ഷേ മറ്റേതെങ്കിലും രാജ്യത്തായിരുന്നു എങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു നഗരമായ് മാറിയേക്കാവുന്ന നഗരം . . . പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളാകാം എല്ലാത്തിനും തടസ്സം . . .  അധികാരികളുടെ വീഴച്ചകളും ആകാം . . . എന്തിരുന്നാലും . . . . പരസ്പരം നമ്മള്‍ കുറ്റപെടുത്തി ഇരുന്നതല്ലാതെ നമ്മള്‍ സ്വയം എന്തു ചെയ്തു !!! ഈ പ്രശ്നങ്ങള്‍ എല്ലാം നമുക്ക്‌ പരിഹരിക്കാന്‍ പറ്റുമോ എന്നല്ല പറയുന്നത് . . . . ഞാന്‍ തമാശക്ക് ഒന്നു ചോദിച്ചോട്ടെ കൊച്ചി നഗരവാസികളെ . . . . നഗരത്തിനുള്ളിൽ ഇത്രയും കുറ്റികാടുകളുള്ള ഏതെങ്കിലും നഗരം ഉണ്ടോ . കുറ്റികാട് എന്നാല്‍ പ്രകൃതിയെ അല്ല പറയുന്നത് . . നമുക്ക് തന്നെ അറിയാമല്ലോ . !!! ഞാന്‍ ഒരു വിദേശിയായ് വന്ന് നമ്മുടെ നാടിനെ പപരിഹസിക്കുന്നതല്ല . . നമ്മുടെ നാടിനെ പറ്റിയുള്ള സ്വപ്നങ്ങളാണ് ഇത് പറയിപ്പിക്കുന്നത് .
നമുക്ക് നോക്കാം ചില ചെറിയ ഉദാഹരണങ്ങള്‍

1* വയ്റ്റില ഹബ്ബ്
അന്താരാഷ്ട്ര നിലവാരം എന്ന് അവകാശം പറയുന്നു സ്ഥലം . . . . ചുറ്റുപാടും ഒന്ന് കണ്ണോടിക്കു . . . . ചുറ്റും കാടു പിടിച്ചു കിടക്കുന്നു . . . എന്തുകൊണ്ട് ഈ കാട് .  . . !! വലിയ മുതല്‍ മുടക്കി landscape ചെയ്യണം എന്നൊന്നും അല്ല . . . . ഒന്നു വെട്ടിതെളിച്ചിട്ടുടെ . . . നഗരസഭേ . . .
hub ,pay and park മുഴുവന്‍ കാട് പിടിച്ചിരിക്കുന്നു . . ആ സ്ഥലം ഉപയോഗ ശൂന്യാക്കുന്നു . . അങ്ങനെ എത്ര സ്ഥലങ്ങളില്‍ . . .

2* റോഡുകളുടെ അവസ്ഥ അത് ഇവിടെ പറയണ്ടല്ലോ . . അതിന് metro  work അങ്ങനെ പല തടസ്സങ്ങൾ ഉണ്ടെന്ന് മനസിലാക്കാം . . . . എന്നാലും റോഡില്‍ രണ്ട് വശത്തും കാടുപിടിച്ച് കിടക്കുന്നത് . . .

എനിക്ക് ഏറ്റവും കൂടുതല്‍ പറയാന്‍ തോന്നിയത് ഈ കാടു പിടിച്ചു കിടക്കുന്നതിനെ പറ്റിയാണ് . . . . കാരണം ബാക്കി എല്ലാം തന്നെ നമ്മള്‍ പറഞ്ഞു മടുത്ത പ്രശ്നങ്ങളും കാര്യങ്ങളുമാണല്ലോ . . . !!!
3* Railway Stations ചുറ്റും കാടും പള്ളയും
4* Bus Stations
5* Marine Drive പരിസരങ്ങൾ
എന്ന വേണ്ട റോഡിൻ്െ നടുവിലേ divider കളിൽ പോലും കാടുപിടിച്ച് കിടക്കുന്നു !!!
ഇനിയും number ഇട്ട് പറയുന്നില്ല എല്ലാവര്‍ക്കും അറിയാമല്ലോ . . . ??,,

നഗരത്തിലെ വീടുകളിലേക്ക് നോക്കാം വീടുകള്‍ കണ്ടാല്‍ കൊള്ളാം . . . . പക്ഷേ ചുറ്റും ചുമ്മാ കുറ്റികാടായിരിക്കും . . :-D  എന്റെ രാജ്യത്തയും നഗരത്തെയും പരിഹസിക്കുന്നതല്ല !!!

ഇത് ഏതെങ്കിലും കൊച്ചി നഗര വാസി വായിക്കുന്നുണ്ട് . . . ഒരു നിമിഷം ആലോചിച്ചു നോക്കൂ . . . ഈ കൊച്ചിയെ  നമ്മള്‍ വിചാരിച്ചാല്‍ കുറച്ചങ്കിലും
മാറ്റാന്‍ കഴിയില്ലേ . . . . !! നമുക്ക് തന്നെ സ്വന്തം ചുറ്റുപാടുകൾ കുറച്ച് കരുതലോടെ  സൂക്ഷിച്ചുകൂടെ  . .  പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ആ കാട് പുല്ലും എല്ലാം ഒന്ന് വെട്ടി തെളിച്ചൂടെ . . ( പ്രകൃതിയെ നശിപ്പിച്ച് കളയണം എന്നല്ല . . ഞാന്‍ പറയുന്നത്  , ഉദ്ദേശിക്കുന്നത് എന്താണ് എന്ന് മനസ്സിലായ് കാണുമല്ലോ ) എന്തുമാത്രം സ്ഥലമാണ് നശിപ്പിച്ച് കുറ്റികാടുകൾ ഉണ്ടാക്കി . . . കൊതുകിനും . . . മാലിന്യങ്ങള്‍ നിക്ഷേപിക്കുവാനും നമ്മള്‍ തന്നെ സാഹചര്യത്തില്‍ ഒരുക്കുന്നത് . . . . ഞാന്‍ ഒരു കൊച്ചി കാരൻ അല്ല . . . എങ്കിലും സ്ഥിരമായി ഇവിടെ വരാറുണ്ട് . . . . കുറെ നാളുകളായ് ഇത് ചിന്തക്കുന്നു . .

ഇന്ന് കൊച്ചിയിലൂടെ metro work ൻ ഇടയിലൂടെ bus ൽ കുലുങ്ങി കുലുങ്ങി . . ഇരുന്ന് metro ഓടുന്നതും സ്വപ്നം കണ്ടിരുന്നപ്പോളാണ് . . . . metro ൽ ഇരുന്ന് കൊച്ചികാണാൻ . . . എന്തു ഭംഗിയായിരിക്കും . . . !!! പിന്നെ . . തേങ്ങാകൊലയാ . . . . . . അങ്ങനെ ആണ് bus ൽ ഇരുന്ന് ഇത് എഴുതുന്നത് .   .  .  . . . .  . ചുറ്റുമുള്ള മാലിന്യങ്ങള്‍ മുഴുവന്‍ മുകളില്‍ നിന്നു കാണാം തെക്കോട്ടും വടക്കോട്ടും  വലിച്ചു കെട്ടിയ കയറുകളും വയറുകളും കാണാം . . . അത്ര തന്നെ . . . . . . എത്ര അടിസ്ഥാന സൌകര്യം ഉണ്ടായാലും . . . ചുറ്റുപാടും . . . . നല്ലതല്ല എങ്കില്‍ പിന്നെ എന്തായാലെന്താ . . ??? ഞാന്‍ പറഞ്ഞ കാടും പുല്ലും എല്ലാം  . . . ഉദാഹരണങ്ങള്‍ മാത്രംമാണ് . . . . അത് പോലെ പലതും ഉണ്ട് ശ്രദ്ധിച്ചാൽ മനസിലാകും . . .  എന്തായാലും ഒരു പോസ്റ്റ് എഴുതാം എന്ന് കരുതി എഴുതി അത്ര തന്നെ . . . ആരെങ്കിലും വായിച്ചാല്‍ വായിക്കട്ടെ . . .  നമുക്ക് ഒരുമിച്ച് സ്വപ്നം കാണാമെന്നേ . . . . . ഒരു സ്വപ്ന നഗരം ,,,,എന്താ . . . . . ഹാ BUS STOP എത്താറായി . . . . ഇറങ്ങട്ടെ വീണ്ടും
യാഥാര്‍ഥ്യത്തിലേക്ക് . . .

Saturday 29 August 2015

പ്രണയകാലം

***പ്രണയകാലം ***

പ്രണയമൊരു എന്നും ഒര അത്ഭുതമായിരുന്നു . .  പ്രണയത്തെ  സ്വപ്നം കണ്ടുറങ്ങാൻ കൊതിച്ചൊരു കാലം

കാലം ആ സ്വപ്നമെനിക്ക് എപ്പോഴോ പരിചിതമാക്കി . .  .

ഞാനും അറിഞ്ഞു പ്രണയത്തിൻ കുളിരും  മധുരമാം മഴതൻ സ്വപ്ന വർണങ്ങളും    .  . .

പിന്നീടെന്നോ  ഒരു വേനല്‍ സന്ധ്യയില്‍ കാലത്തിൻ ചിറകിലായ്  പ്രണയം  മറഞ്ഞു  . . .
പ്രണയത്തിൻ കുളിരും മഴയും അകന്നു . . ഒരു വേള ഞാന്‍ വീണ്ടും തലതാഴ്ന്ന്  തനിയെ നടക്കവെ . . . . കാലത്തിൻ  ചിരി എന്നെ തടഞ്ഞു . . . .  പരിഹാസ സ്വരത്തിനാല്‍ കാലം പറഞ്ഞു . .  എന്നെ  തിരുത്താൻ  നിനക്കാവില്ല . . സോദരാ . . !!!
എൻ മറുവാക്കു പോലും കേൾക്കാൻ നിനക്കാതെ  . .  കാലം നടന്നു . .
 ഒപ്പമീ ഞാനും .  . .  . .