Sunday 27 September 2015

വീടും ഞാനും

എന്റെ വീട് . . . .
അല്ല  . . . ഞാൻ താമസിക്കുന്ന വീട് . . . . .  . . . . ഈ ലോകത്തിൽ ഞാന്‍ എന്നും അകന്നു നിൽക്കാൻ മാത്രം എന്നും ആഗ്രഹിക്കുന്ന സ്ഥലം . . . . അവിടെ എവിടെയും വീർപ്പുമുട്ടിക്കുന്ന അവഗണനയുടെയും പരിഹസത്തിന്റെയും   ദുർഗന്ധമാണ്  .  . . . ആരേയും ശ്വാസമുട്ടിക്കുന്ന ഒരുതരം ദുർഗന്ധം . . . .
ആ ദുർഗന്ധം എന്നെ തുടരെ വേട്ടയാടുകയാണ് .  . . . . ഞാന്‍ ആരും അല്ല  . . എന്ന ഒരു തോന്നൽ . .ഒരു കരി മേഖംപോൽ എന്നെ തുടരുകയാണ് . .   . . . എന്റെ മനസ്സിനെ ആരും മനസ്സിലാക്കാന്‍ ശ്രമിച്ചില്ല . . . കേള്‍ക്കാന്‍ ചെവികൾ ഇല്ലാത്ത ലോകത്ത് ഞാന്‍ ആരോട് പറയും എന്റെ മനസ്സ് . . . ആരു കേള്‍ക്കാന്‍ !!! ഞാന്‍ ഞാനായിരിക്കാനാണ് ആഗ്രഹിക്കുന്നത് . . . .  .പക്ഷേ എന്നെ ഞാനായിട്ട് ആര്‍ക്കും വേണ്ടന്നു തോന്നുന്നു . . .    കാരണം?  എനിക്ക് മാത്രം വേണ്ടപ്പെട്ടവനാണ് ഞാന്‍ എന്ന സത്യം തന്നെയാണ് . . . .  എങ്കിലും ഈ ഒറ്റപ്പെടൽ ചിലപ്പോളൊക്കെ ഒരു സുഖമാണ് . . ശീലമായതിനാലാകാം .  . .എന്നാല്‍ പലപ്പോഴും  ചുറ്റും  ഇടുട്ടാണ് . . .   . .  ആരും ഒരു തരി വെളിച്ചത്തിനായ് ആരും കൊതിച്ചു പോകുന്ന ഇരുട്ട് . . .

ഇന്ന് ഞാന്‍ ഇവിടെ ഈ ഇരുട്ടില്‍ . . .  ഈ ദുർഗന്ധത്തിൽ തിരയുകയാണ് ഇതുവരെ കാണാതെ ആ ഒരു വെളിച്ചമാകുന്ന സമയത്തെ . . ആ വെളിച്ചത്തിലൂടെ   . എന്റെ സന്തോഷത്തെ . . . . . .  ഒർമവച്ച നാളിലെവിടെയോ നഷ്ടപ്പെട്ടുപോയ എന്റെ ചിരിയെ  . . . . . എനിക്ക് വീണ്ടെടുക്കുവാനായ്

1 comment: