Wednesday 2 September 2015

ഒരു വലതൻ ചോദിക്കുന്നു

ഒരു വലതൻ ചോദിക്കുന്നു:

മുതലാളിത്തത്തെ / ധനമൂലധന ശക്തികളെ /
കോർപ്പറേറ്റുകളെ എതിർക്കുന്ന നിങ്ങൾ എന്തിന്
അവരുടെ കമ്പനികളിൽ ജോലി ചെയ്യുന്നു?
വലതരേ, . . . . . .
അറിവില്ലായ്മ കൊണ്ടാണ് നിങ്ങൾ ഈ ചോദ്യം
ചോദിക്കുന്നത്.
മുതലാളിത്തം = നാശം / മോശം / പാടില്ല
എന്നൊന്നുമല്ല ഞങ്ങൾ പഠിക്കുന്നതും
പറയുന്നതും.
മനുഷ്യരാശിക്ക് ഈ മുതലാളിത്ത വ്യവസ്ഥിതിയിലൂട
െ കടന്നു പോകാതെ തരമില്ല.
പാകപ്പിഴകൾ പലതുണ്ടെങ്കിലും ....അതിന്
മുൻപുള്ള വ്യവസ്ഥിതി യേക്കാൾ മഹത്തരം
തന്നെയാണ് മുതലാളിത്തം.
ഈ വ്യവസ്ഥിതി ..... ഇതിനിയും മാറും ... മാറി
ഇതിൻറെ സ്ഥാനത്ത് പുതിയതൊന്നു വരും..
ഓരോ വ്യവസ്ഥിതിയും അതാതിന്റെ
പൂർണ്ണതയിലെത്തും ...എന്നിട്ടാണ് അത്
പുതിയതിലേക്ക് മാറുക.....
മാറിക്കഴിഞ്ഞാലും ...പഴയതിന്റെ അവശിഷ്ടങ്ങൾ
കുറച്ചു കാലം തുടരും...
---------------------------------
ഞങ്ങൾ കമ്മ്യൂണിസ്റ്റ്‌ കാർ മനുഷ്യരാശിയുടെ
ഇന്നോളമുള്ള ചരിത്രം പഠിക്കുകയും
പഠിപ്പിക്കുകയും ചെയ്തിട്ട് പറയുന്നു:
മനുഷ്യരാശി പല പല വ്യവസ്ഥിതികൾ പിന്നിട്ട് ഇന്ന്
കാണുന്ന വ്യവസ്ഥിതിയിൽ എത്തി നില്ക്കുന്നു.
ഇവയോരോന്നും അതിനു മുന്പത്തെ വ്യവസ്ഥിതിയിൽ
നിന്നുമുള്ള പുരോഗമനം തന്നെയാണ്.
അടിമകാലഘട്ടം പുരോഗമിച്ച് ജന്മി നാടുവാഴിത്തത്തിൽ
എത്തും..
ജന്മി നാടുവാഴിത്തത്തിൽ നിന്നും പിന്നീടങ്ങോട്ട്
വീണ്ടും പുരോഗമിച്ച് മുതലാളിത്തത്തിൽ
എത്തും..
മുതലാളിത്തത്തിൽ നിന്നും പിന്നീടങ്ങോട്ട്
വീണ്ടും പുരോഗമിച്ച് സോഷ്യലിസത്തിൽ
എത്തും..
സോഷ്യലിസത്തിനു മുന്പുള്ള എല്ലാ വ്യവസ്ഥിതിയിലും
ചൂഷണം ചെയ്യപ്പെടുന്നവരും
ചൂഷണം ചെയ്യുന്നവരും ഉണ്ടാകും. അവർ
തമ്മിലുള്ള വൈരുധ്യം മൂർച്ചിക്കുമ്പോൾ ആണ്
വ്യവസ്ഥിതിയിൽ മാറ്റം ഉണ്ടാകുന്നത്.
----------------------
പൂർണ്ണതതയിൽ നിന്നും പൂർണ്ണതതയിലേക്കുള്ള
വളർച്ചയാണ് ഈ മാറ്റങ്ങൾ ഓരോന്നും.

#freethinker_കടപ്പാട്

No comments:

Post a Comment