Friday 4 September 2015

നിന്നോടെനിനക്കുള്ള പ്രണയം ചൊല്ലുവാൻ

ഞാന്‍ ഏറെ  വൈകിപ്പോയീ . . . .  . നീ മറ്റാരുടെയോ ആയിരിക്കുന്നു . . . .  . . . ഞാന്‍ എന്റെ മോഹങ്ങൾ ഉള്ളില്‍ ഒതുക്കി . . . . അർഹത ഇല്ല എന്ന തിരിച്ചറിവാകാം എന്നെ എന്നും നിശബ്ദനാക്കിയത്  . .  . . . കാലം ഇത്ര കടന്നിടും ഇന്നും നീ ഒരു മഞ്ഞുതുള്ളിതൻ  നൈർമല്യം പോൽ എൻ സ്വപ്നങ്ങളിൽ  നിറയുന്നത് എന്തിന് !  എന്റെതല്ല എന്നറിഞ്ഞിട്ടും ഇന്നും ഞാന്‍ നിന്നെ സ്വപ്നം കാണുന്നു .   . . ഞാന്‍ ഇനിയും നിന്നോട് എന്റെ സ്നേഹം തുറന്നില്ല . . . തുറക്കുകയുമില്ല
സമയവും കാലവും എല്ലാം എന്റെ സ്വപ്നങ്ങളുടെ എതിരായിരിക്കുന്നു . . എങ്കിലും നിന്നെ നീ അറിയാതെ സ്നേഹിച്ചുക്കും . . . നിന്റെ സന്തോഷങ്ങളിൽ മനസുകൊണ്ട് ഞാനും പങ്കുചേരാം  നീപോലും അറിയാതെ . . . . അതിനുള്ള അനുമതി മാത്രം മതിയെനിക്ക്  അവസാനം നീ എന്ന സ്വപ്നവും . . . എന്നോടൊപ്പം തന്നെ മണ്ണടിയട്ടെ . . . .
സ്വപ്നങ്ങള്‍ എന്നും സ്വപ്നങ്ങള്‍ മാത്രമാണ്‌ . . . എങ്കിലും ആരോ മൂളിയ  ഗാനം പോൽ . . . ഞാന്‍ ഇങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നു
❤ നിനക്കായ് ദേവീ പുനർജനിക്കാം ഇനിയുമൊരു ജന്മമുണ്ടങ്കിൽ❤

No comments:

Post a Comment