Sunday 30 August 2015

നമ്മുടെ കൊച്ചി

*********കൊച്ചി എന്ന  കാടുപിടിച്ച് മുഷിഞ്ഞ  നഗരം ***********
തെക്കേ ഇന്ത്യയിലെ  ഏറ്റവും വലിയ നഗരങ്ങിൽ ഒന്ന് ,കേരളത്തിന്റെ ഏറ്റവും വലിയ നഗരം എന്ന് നമ്മള്‍ അഹംങ്കാരത്തോട്ട പറയുന്ന metropolitan city ... പണ്ട് പഴമക്കാർ പറഞ്ഞിരുന്ന ഒരു പ്രയോഗം "കൊച്ചി കണ്ടവന് അച്ചി വേണ്ട" ആരേയും തന്നെ മണ്ണില്‍ പിടിച്ചു നിർത്തുന്ന വശ്യ മനോഹരിയാണ് കൊച്ചി . . . എന്ന അർത്ഥമാകാം ആ പഴ മൊഴിക്ക് പിന്നില്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത് . തെറ്റാണെന്നാൽ ക്ഷമിക്കുക    .

അത് അവിടെ നിൽക്കട്ടെ നമുക്ക് ഇന്നത്തെ കൊച്ചിയിലേക്ക് നോക്കാം .   . .  ഏറ്റവും വവലിയ നഗരം എന്നതിനും അപ്പുറം ????
നമുക്ക് എല്ലാവര്‍ക്കും അറിയാം കൊച്ചി നേരിട്ടുന്ന പ്രശ്നങ്ങള്‍ . . . . മാലിന്യങ്ങള്‍ . കൊതുക് . . . റോഡ് . . . മുതലായവ . .
ഒരു പക്ഷേ മറ്റേതെങ്കിലും രാജ്യത്തായിരുന്നു എങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു നഗരമായ് മാറിയേക്കാവുന്ന നഗരം . . . പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളാകാം എല്ലാത്തിനും തടസ്സം . . .  അധികാരികളുടെ വീഴച്ചകളും ആകാം . . . എന്തിരുന്നാലും . . . . പരസ്പരം നമ്മള്‍ കുറ്റപെടുത്തി ഇരുന്നതല്ലാതെ നമ്മള്‍ സ്വയം എന്തു ചെയ്തു !!! ഈ പ്രശ്നങ്ങള്‍ എല്ലാം നമുക്ക്‌ പരിഹരിക്കാന്‍ പറ്റുമോ എന്നല്ല പറയുന്നത് . . . . ഞാന്‍ തമാശക്ക് ഒന്നു ചോദിച്ചോട്ടെ കൊച്ചി നഗരവാസികളെ . . . . നഗരത്തിനുള്ളിൽ ഇത്രയും കുറ്റികാടുകളുള്ള ഏതെങ്കിലും നഗരം ഉണ്ടോ . കുറ്റികാട് എന്നാല്‍ പ്രകൃതിയെ അല്ല പറയുന്നത് . . നമുക്ക് തന്നെ അറിയാമല്ലോ . !!! ഞാന്‍ ഒരു വിദേശിയായ് വന്ന് നമ്മുടെ നാടിനെ പപരിഹസിക്കുന്നതല്ല . . നമ്മുടെ നാടിനെ പറ്റിയുള്ള സ്വപ്നങ്ങളാണ് ഇത് പറയിപ്പിക്കുന്നത് .
നമുക്ക് നോക്കാം ചില ചെറിയ ഉദാഹരണങ്ങള്‍

1* വയ്റ്റില ഹബ്ബ്
അന്താരാഷ്ട്ര നിലവാരം എന്ന് അവകാശം പറയുന്നു സ്ഥലം . . . . ചുറ്റുപാടും ഒന്ന് കണ്ണോടിക്കു . . . . ചുറ്റും കാടു പിടിച്ചു കിടക്കുന്നു . . . എന്തുകൊണ്ട് ഈ കാട് .  . . !! വലിയ മുതല്‍ മുടക്കി landscape ചെയ്യണം എന്നൊന്നും അല്ല . . . . ഒന്നു വെട്ടിതെളിച്ചിട്ടുടെ . . . നഗരസഭേ . . .
hub ,pay and park മുഴുവന്‍ കാട് പിടിച്ചിരിക്കുന്നു . . ആ സ്ഥലം ഉപയോഗ ശൂന്യാക്കുന്നു . . അങ്ങനെ എത്ര സ്ഥലങ്ങളില്‍ . . .

2* റോഡുകളുടെ അവസ്ഥ അത് ഇവിടെ പറയണ്ടല്ലോ . . അതിന് metro  work അങ്ങനെ പല തടസ്സങ്ങൾ ഉണ്ടെന്ന് മനസിലാക്കാം . . . . എന്നാലും റോഡില്‍ രണ്ട് വശത്തും കാടുപിടിച്ച് കിടക്കുന്നത് . . .

എനിക്ക് ഏറ്റവും കൂടുതല്‍ പറയാന്‍ തോന്നിയത് ഈ കാടു പിടിച്ചു കിടക്കുന്നതിനെ പറ്റിയാണ് . . . . കാരണം ബാക്കി എല്ലാം തന്നെ നമ്മള്‍ പറഞ്ഞു മടുത്ത പ്രശ്നങ്ങളും കാര്യങ്ങളുമാണല്ലോ . . . !!!
3* Railway Stations ചുറ്റും കാടും പള്ളയും
4* Bus Stations
5* Marine Drive പരിസരങ്ങൾ
എന്ന വേണ്ട റോഡിൻ്െ നടുവിലേ divider കളിൽ പോലും കാടുപിടിച്ച് കിടക്കുന്നു !!!
ഇനിയും number ഇട്ട് പറയുന്നില്ല എല്ലാവര്‍ക്കും അറിയാമല്ലോ . . . ??,,

നഗരത്തിലെ വീടുകളിലേക്ക് നോക്കാം വീടുകള്‍ കണ്ടാല്‍ കൊള്ളാം . . . . പക്ഷേ ചുറ്റും ചുമ്മാ കുറ്റികാടായിരിക്കും . . :-D  എന്റെ രാജ്യത്തയും നഗരത്തെയും പരിഹസിക്കുന്നതല്ല !!!

ഇത് ഏതെങ്കിലും കൊച്ചി നഗര വാസി വായിക്കുന്നുണ്ട് . . . ഒരു നിമിഷം ആലോചിച്ചു നോക്കൂ . . . ഈ കൊച്ചിയെ  നമ്മള്‍ വിചാരിച്ചാല്‍ കുറച്ചങ്കിലും
മാറ്റാന്‍ കഴിയില്ലേ . . . . !! നമുക്ക് തന്നെ സ്വന്തം ചുറ്റുപാടുകൾ കുറച്ച് കരുതലോടെ  സൂക്ഷിച്ചുകൂടെ  . .  പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ആ കാട് പുല്ലും എല്ലാം ഒന്ന് വെട്ടി തെളിച്ചൂടെ . . ( പ്രകൃതിയെ നശിപ്പിച്ച് കളയണം എന്നല്ല . . ഞാന്‍ പറയുന്നത്  , ഉദ്ദേശിക്കുന്നത് എന്താണ് എന്ന് മനസ്സിലായ് കാണുമല്ലോ ) എന്തുമാത്രം സ്ഥലമാണ് നശിപ്പിച്ച് കുറ്റികാടുകൾ ഉണ്ടാക്കി . . . കൊതുകിനും . . . മാലിന്യങ്ങള്‍ നിക്ഷേപിക്കുവാനും നമ്മള്‍ തന്നെ സാഹചര്യത്തില്‍ ഒരുക്കുന്നത് . . . . ഞാന്‍ ഒരു കൊച്ചി കാരൻ അല്ല . . . എങ്കിലും സ്ഥിരമായി ഇവിടെ വരാറുണ്ട് . . . . കുറെ നാളുകളായ് ഇത് ചിന്തക്കുന്നു . .

ഇന്ന് കൊച്ചിയിലൂടെ metro work ൻ ഇടയിലൂടെ bus ൽ കുലുങ്ങി കുലുങ്ങി . . ഇരുന്ന് metro ഓടുന്നതും സ്വപ്നം കണ്ടിരുന്നപ്പോളാണ് . . . . metro ൽ ഇരുന്ന് കൊച്ചികാണാൻ . . . എന്തു ഭംഗിയായിരിക്കും . . . !!! പിന്നെ . . തേങ്ങാകൊലയാ . . . . . . അങ്ങനെ ആണ് bus ൽ ഇരുന്ന് ഇത് എഴുതുന്നത് .   .  .  . . . .  . ചുറ്റുമുള്ള മാലിന്യങ്ങള്‍ മുഴുവന്‍ മുകളില്‍ നിന്നു കാണാം തെക്കോട്ടും വടക്കോട്ടും  വലിച്ചു കെട്ടിയ കയറുകളും വയറുകളും കാണാം . . . അത്ര തന്നെ . . . . . . എത്ര അടിസ്ഥാന സൌകര്യം ഉണ്ടായാലും . . . ചുറ്റുപാടും . . . . നല്ലതല്ല എങ്കില്‍ പിന്നെ എന്തായാലെന്താ . . ??? ഞാന്‍ പറഞ്ഞ കാടും പുല്ലും എല്ലാം  . . . ഉദാഹരണങ്ങള്‍ മാത്രംമാണ് . . . . അത് പോലെ പലതും ഉണ്ട് ശ്രദ്ധിച്ചാൽ മനസിലാകും . . .  എന്തായാലും ഒരു പോസ്റ്റ് എഴുതാം എന്ന് കരുതി എഴുതി അത്ര തന്നെ . . . ആരെങ്കിലും വായിച്ചാല്‍ വായിക്കട്ടെ . . .  നമുക്ക് ഒരുമിച്ച് സ്വപ്നം കാണാമെന്നേ . . . . . ഒരു സ്വപ്ന നഗരം ,,,,എന്താ . . . . . ഹാ BUS STOP എത്താറായി . . . . ഇറങ്ങട്ടെ വീണ്ടും
യാഥാര്‍ഥ്യത്തിലേക്ക് . . .

No comments:

Post a Comment